മുകേഷ് അംബാനിയുടെ വസതിയായ അന്റീലിയ എപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. സൗത്ത് മുംബൈയുടെ ഹൃദയഭാഗത്ത് നാലുലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ വസതി ഇപ്പോൾ ചർച്ചകളിൽ ഇടംപിടിക്കുന്നത് ഇവിടുത്തെ ജീവനക്കാരെ കുറിച്ചുള്ള വിശേഷങ്ങളിലൂടെയാണ്. ......
ലണ്ടൻ: അഫ്ഗാനിൽ ബ്രിട്ടീഷ് വൃദ്ധദമ്പതികളെ താലിബാൻ അറസ്റ്റ് ചെയ്തു. കഴിഞ്ഞ 18 വർഷമായി അഫ്ഗാനിസ്ഥാനിൽ കഴിയുന്ന പീറ്റർ റെയ്നോൾഡ് (79), ഭാര്യ ബാർബി (75) എന്നിവരാണ് അറസ്റ്റിലായത്. ......
കൊച്ചി: വനമന്ത്രിയും എൻസിപി-എസ് നേതാവുമായ എ കെ ശശീന്ദ്രന് സ്ഥലകാല വിഭ്രാന്തിയെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടി. യഥാർത്ഥ എൻസിപി തങ്ങൾ ആണെന്ന അഭിപ്രായവുമായി അദ്ദേഹം ഇപ്പോഴും രംഗത്തുവരുന്നതിലെ തൊലിക്കട്ടി അപാരം തന്നെ. ......
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിതാ കമ്മീഷന് നല്കുന്ന സ്ത്രീ ശക്തി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ പത്മശ്രീ അവാര്‍ഡിന് അര്‍ഹയായ ഡോ. ......
കൊച്ചി : ഹൈക്കോടതി വാട്ടര്‍ മെട്രോ സ്റ്റേഷനെ കൊച്ചി മെട്രോയുമായും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളുമായും ബന്ധിപ്പിക്കുന്ന ഇലക്ട്രിക് ബസ് സര്‍ക്കുലര്‍ സര്‍വ്വീസ് മാർച്ച് ആദ്യവാരം ആരംഭിക്കും. ഹൈക്കോടതി വാട്ടര്‍ മെട്രോ സ്റ്റേഷനില്‍ നിന്നാരംഭിച്ച് ഫാര്‍മസി ജംഗ്ഷന് വഴി എംജി റോഡ്, മഹാരാജാസ്, ജനറല്‍ ഹോസ്പിറ്റല്‍ വഴി ഹൈക്കോടതിയിലേക്ക് എത്തുന്ന വിധത്തിലാണ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്. ......
പുത്തന്‍കുരിശ്: കേരളത്തില്‍ വന്യജീവി ആക്രമണം മൂലം അടുത്തയിടെ നിരവധി മനുഷ്യര്‍ മരണപ്പെടുകയും,പലര്‍ക്കും ഗുരുതര പരിക്കുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രശ്നം വനാതിര്‍ത്തി പ്രദേശങ്ങളെ മാത്രം ബാധിക്കുന്നതല്ലെന്നും, സമാധാനമായി ജീവിക്കുവാനുള്ള കേരളത്തിലെ മുഴുവന്‍ ജനങ്ങളേയും ബാധിക്കുന്നതുമാണ്. വന്യമൃഗങ്ങളുടെ ശല്യം ദിനംപ്രതി വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ജീവനും കൃഷിയിടങ്ങള്‍ക്കും സംരക്ഷണം കൂടിയേതീരു. കാട് വന്യ ജീവികള്‍ക്ക് അവകാശപ്പെട്ടത് പോലെ, നാട് മനുഷ്യര്‍ക്കും അവകാശപ്പെട്ടതാണ് . ......
കൊച്ചി : സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തി കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഹൃദ്രോഗ ചികിത്സാ രംഗത്ത് പുതിയ ചരിത്രം സൃഷ്ടിക്കുന്നു. ഒമ്പതു മാസം കൊണ്ട് 100 ഹൃദ്രോഗികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തിതിനു പിന്നാലെ ചിക്കിംഗ് ഹാര്‍ട്ട് കെയര്‍ പദ്ധതിയുമായി സഹകരിച്ചുകൊണ്ട് 100 ഹൃദ്രോഗികള്‍ക്ക് കൂടി ഇന്ദിരാഗാന്ധി ആശുപത്രി സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തുകയാണെന്ന് ആശുപത്രി ഭരണ സമിതി സെക്രട്ടറി അജയ് തറയില്‍, വൈസ് പ്രസിഡന്റ് അഡ്വ.ബി.എ.അബ്ദുള്‍ മുത്തലിബ്,ചിക്കിംഗ് (മാന്‍സൂര്‍ ഫുഡ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്) മാനേജിംഗ് ഡയക്ടര്‍ എ.കെ.മന്‍സൂര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ......
തമിഴിൽ രവി മോഹൻ (ജയം രവി) നായകനായ 'കോമാളി' എന്ന ചിത്രം മുഖേന സംവിധായകനായും, നടനായും അരങ്ങേറ്റം കുറിച്ച പ്രതീപ് രംഗനാഥൻ ഇപ്പോൾ തമിഴ് സിനിമയിൽ മോസ്റ്റ് വാണ്ടഡ് താരമായി മാറിയിരിക്കുകയാണ്. ഇതിന് കാരണം 'കോമാളി' സൂപ്പർഹിറ്റ് ചിത്രമായി മാറിയതിനെ തുടർന്ന് പ്രതീപ് രംഗനാഥൻ സംവിധാനം ചെയ്തു, നായകനായും അഭിനയിച്ച് പുറത്തുവന്ന 'ലവ് ടുഡേ' എന്ന ചിത്രവും സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മാറി. ......
കൊച്ചി : ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തൊടനുബന്ധിച്ച് കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു. 26 ന് ബുധനാഴ്ച തൃപ്പൂണിത്തുറയില്‍ നിന്നുളള സര്‍വീസ് രാത്രി 11.30 വരെയുണ്ടാകും. ......
ഖത്തറിലെ പ്രമുഖ ആർട്ട് സെൻററായ ടാക് ഖത്തർ കലാസമർപ്പൺ 2025 എന്ന പേരിൽ നടത്തുന്ന വാർഷികാഘോഷങ്ങളുടെ ഒന്നാം ഘട്ടം, അബുഹമൂർ ICC ആശോകഹാളിൽ ഫെബ്രുവരി 21 വെള്ളിയാഴ്ച്ച വൈകീട്ട് വിപുലമായ രീതിയിൽ ആഘോഷിച്ചു.
അക്കാദമിയുടെ മുന്നോട്ടുള്ള പ്രയാണത്തിലെ ഒരു സുപ്രധാനമായ നാഴിക കല്ലായി മാറിയ, വർണ്ണശബളവും പ്രൗഡഗംഭീരവുമായ ആഘോഷരാവ്, ടാക് വിദ്യാർത്ഥികളുടെ ശാസ്ത്രീയ നൃത്ത രംഗപ്രവേശവും ടാക് വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്നുള്ള മറ്റ് വിവിധ കലാപരിപാടികൾ, ഇൻസ്ട്രുമെന്റ്-ചെണ്ട ഫ്യൂഷൻ എന്നിവക്കൊപ്പം ഏകദേശം അഞ്ചു മണിക്കൂറോളം നീണ്ടു നിന്ന നയനാനന്ദകരമായ പ്രകടനങ്ങൾക്കാണ് പ്രൗഢ സദസ്സ് സാക്ഷ്യം വഹിച്ചത്.
ടാക് എംഡി . ശ്രീ പി മൊഹ്സിൻ അദ്ധ്യക്ഷത വഹിച്ച ഔദ്യോഗിക ചടങ്ങിൽ എം ഇ എസ് സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ഹമീദാ കാദർ ഉത്ഘാടനം നിർവ്വഹിച്ചു. ......